Latest News From Kannur

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കാവി മൂല ഗാന്ധി സ്മാരക വായനശാല ആൻറ് കെ.സി.കെ.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ജല സംരക്ഷണ പ്രവർത്തനവും ഫലവൃക്ഷത്തൈ നടൽ ചടങ്ങും സംഘടിപ്പിച്ചു

0

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കാവി മൂല ഗാന്ധി സ്മാരക വായനശാല ആൻറ് കെ.സി.കെ.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ജല സംരക്ഷണ പ്രവർത്തനവും ഫലവൃക്ഷത്തൈ നടൽ ചടങ്ങും സംഘടിപ്പിച്ചു. പലേരി അമ്പലം ശിവക്ഷേത്രക്കുളത്തിൽ നടന്ന ശൂചീകരണത്തിൽ വായനശാല ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ,പരിസ്ഥിതി പ്രവർത്തകരടക്കം 40 പേരോളം പങ്കെടുക്കുകയുണ്ടായി. അഞ്ചരക്കണ്ടി പതിനൊന്നാം വാർഡ് മെമ്പർ അനിൽ കുമാർ.സി.കെ.. അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ടു ടി.പ്രസന്ന ശുചീകരണ പ്രവർത്തനച്ചടങ്ങ് ഉദ്.ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി വത്സൻ മാസ്റ്റർ, കെ.പി.മോഹനൻ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. വി. മധുസൂതനൻ സ്വാഗതവും കെ.വി.മിഥുൻ മോഹനൻ നന്ദിയും പറഞ്ഞു. ജലസംരക്ഷണ പ്രതിജ്ഞ വായനശാല ബാലവേദി അംഗം കൃഷ്ണജിത്ത് ചൊല്ലികൊടുക്കുകയും ചടങ്ങിൽ പങ്കെടുത്തവർ ഏറ്റ് പറയുകയും ഉണ്ടായി.

അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈ ആയ റം ബൂട്ടാൻ ശ്രീ. വത്സൻ മാസ്റ്ററും ശീ.കെ.പി.മോഹനനും ചേർന്നു നടുകയുണ്ടായി. ചടങ്ങിൽ പി.ഗിരീശൻ ,അഭിലാഷ്.വി, ഇ.കെ സുധീർ കുമാർ, നാവത്ത് ബിജു, എ.കെ ഷാജി, കെ.കെപ്രശാന്തൻ, കെ.സി രാകേഷ്, കെ.കെ പ്രമോദ്, ടി.രാജൻ,അജിത്ത്, സന്തോഷ്, വിജയൻ ഏരുമ്മൽ, സിദ്ധാർത്ഥ് പി.വി, അബ്ദുൾ നാഫി ടി.വി സുനിൽ,സന്തോഷ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.