നാദാപുരത്ത് അജൈവ മാലിന്യം സംസ്കരണം വ്യാപാരികളുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു വ്യാപാരികൾ ശുചിത്വ പ്രതിജ്ഞ എടുക്കും
വ്യാപാരികളുടെ നേതൃത്വത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണം 100% എത്തിക്കുന്നതിന് വ്യാപാരികൾ പൂർണപിന്തുണ അറിയിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ നാദാപുരം കല്ലാച്ചി ടൗണിലെ വ്യാപാരികളുടെ യോഗം ചേർന്നു. ഈ മാസം ആറാം തീയതി മുതൽ അജൈവ മാലിന്യ ശേഖരണം ആരംഭിക്കുമ്പോൾ പൂർണമായി സഹകരിക്കുവാനും ഈ മാസം പതിമൂന്നാം തീയതി വ്യാപാരികളുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ എടുക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പഞ്ചായത്ത് രാജ് നിയമത്തിലെ മാലിന്യസംസ്കരണ സംവീധാനങ്ങളെ കുറിച്ച് സംസാരിച്ചു.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ മെംബർ പിപി ബാലകൃഷ്ണൻ, അബ്ബാസ് കണെക്കൽ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ശുചിത്വമിഷൻ ബ്ലോക്ക് ആർ പി കുഞ്ഞിരാമൻ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളായ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,എംസി ദിനേശൻ ,ടി കെ മൊയ്തൂട്ടി ,ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ കെ പി വിനോദൻ,എ സുഗേഷ്, ഹരിത കർമ്മ സേന അംഗങ്ങളായ പി വി കെ ലീല, കെ സി നിഷ, എൻ കെ രേവതി എന്നിവർ സംസാരിച്ചു