ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ഞായറാഴ്ച നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവ പൈതൃക ഭക്ഷ്യമേള സംഘടിപ്പിക്കാൻ കുടുംബശ്രീ സിഡിഎസ് യോഗം തീരുമാനിച്ചു. ചക്ക, മാങ്ങ,ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ ,വാഴ എന്നിവ കൊണ്ട് ആരോഗ്യകരമായ രീതിയിൽ വിവിധ ഭക്ഷണങ്ങൾഉണ്ടാക്കി പ്രദർശിപ്പിക്കാവുന്നതാണ് .പഞ്ചായത്ത് ഏർപ്പെടുത്തുന്ന വിധി നിർണയ കമ്മിറ്റി ഏറ്റവും മികച്ച ജൈവ ഭക്ഷണത്തിന് 3000 രൂപ സമ്മാനം നൽകുന്നതാണ് രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1000രൂപയും സമ്മാനമായി നൽകുന്നതാണ്. കുടുംബശ്രീ അയൽ ക്കൂട്ടങ്ങൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.താല്പര്യമുള്ള അയൽക്കൂട്ടങ്ങൾ അതത് വാർഡ് എ ഡി എസ് ന്റെ കീഴിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത് .ഇത് സംബന്ധിച്ച് നടന്ന പ്രേത്യേക സിഡിഎസ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് സിഡിഎസ് ചെയർപേഴ്സൺ പി പി റീജ മെമ്പർ സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 99472 91659 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
Sign in
Sign in
Recover your password.
A password will be e-mailed to you.