കണ്ണൂർ:സംസ്ഥാന ജലഗതാഗത വകുപ്പിലെ
സ്പെഷ്യൽ റൂൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും,
യാതൊരുവിധ പ്രമോഷനും ലഭിക്കാത്ത തസ്തികകൾക്ക്
ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച
ഹയർ ഗ്രേഡ് അനുവദിക്കണമെന്നും,
സ്‌റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്
എംപ്ലോയീസ് ഫെഡറേഷൻ-SWTDEF
കണ്ണൂർ മേഖലാ സമ്മേളനം
സർക്കാരിനോടാവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം
ടി.എസ്.പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ്.ഡബ്ല്യു.ടി.ഡി.ഇ.എഫ് കണ്ണൂർ മേഖലാ സെക്രട്ടറി
ജി.കൃഷ്ണകുമാർ
സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പ്രസിഡണ്ട്
അരവിന്ദൻ വദനിപ്പറ്റ അധ്യക്ഷത വഹിച്ചു.
കെ.കെ.കൃഷ്ണൻ സംഘടനാ രേഖ അവതരിപ്പിച്ചു.
ദീർഘകാലമായി എൻ.ജി.ഒ. അസോസിയേഷൻ
പ്രവർത്തകനായിരുന്ന
ബേബി.പി ക്ക് ടി.എസ്.പ്രദീപ് അംഗത്വം നൽകി സംഘടനയിലേക്ക്
സ്വാഗതം ചെയ്തു.
സർവീസിൽ നിന്നും വിരമിക്കുന്ന
അരവിന്ദൻ വദനിപ്പറ്റക്ക് യാത്രയയപ്പ് നൽകി.
പുരുഷോത്തമൻ.കെ, ശ്രീജിത്ത് പയ്യന്നൂർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ബ്രിജിൻ.ഒ.ലവി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി:-
പ്രസിഡണ്ട്:- ബ്രിജിൻ.ഒ. ലവി,
വൈസ്:പ്രസിഡൻ്റ്:-പി.സജീവൻ,
സെക്രട്ടറി:- കൃഷ്ണകുമാർ.ജി,
ജോ:സെക്രട്ടറി:- ബാബു അബ്രഹാം,
ട്രഷറർ:-ടി.ആർ.ഷാജു,
എന്നിവരെ തെരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.