Latest News From Kannur

മങ്കിപോക്സ് ; അവ​ഗണിക്കരുത്, കുട്ടികളിൽ കാണുന്ന പ്രാരംഭ ലക്ഷണങ്ങൾ

0

കൊവിഡിന് പിന്നാലെ കുരങ്ങുപനിയുടെ ഭീതിയിലാണ് രാജ്യം. ഗ‌ൾഫിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും ജാഗ്രതയിലേക്ക്. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ മങ്കി പോക്സ് നേരിടാൻ ആരോഗ്യ മന്ത്രാലയം ഉടൻ മാർഗനിർദേശം പുറത്തിറക്കും. കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മങ്കിപോക്സ് വ്യാപിക്കുന്ന ഈ സമയത്ത് കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. കുട്ടിയുടെ ശരീരത്തിലെ ഏത് മാറ്റവും നിരീക്ഷിക്കുകയും അസാധാരണമായ ഏതെങ്കിലും ലക്ഷണങ്ങളും കണ്ടാൽ ഉടൻ ഡോക്ടറെ കാണുക. മിതമായതും ഉയർന്നതുമായ പനി,തിണർപ്പ്, ശരീരവേദന എന്നിവയാണ് കുട്ടികളിൽ മങ്കിപോക്സിന്റെ ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങളെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് അണുബാധ ബാധിച്ചാൽ തുടക്കത്തിൽ ചർമ്മത്തിൽ തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. തിണർപ്പ് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. തിണർപ്പ് കൂടുതലും ദ്രാവകം നിറഞ്ഞതായിരിക്കാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മങ്കിപോക്സ് വൈറസ് ബാധിച്ച കുട്ടികളിലെ പനി മുതിർന്നവരേക്കാൾ താരതമ്യേന കൂടുതലാണ്. ഇത് 101 F മുതൽ 102 F അല്ലെങ്കിൽ താപനില അതിലും കൂടാം.

മങ്കിപോക്സ് കുട്ടികൾക്ക് വൈറസ് പിടിപെടുന്നത് എങ്ങനെ തടയാം?

കൈ ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കുക.

മാംസം നന്നായി വേവിക്കുക.

ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കുക.

രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

എന്താണ് മങ്കിപോക്സ് അണുബാധ?

കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് (Smallpox) പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്.

Leave A Reply

Your email address will not be published.