2022-23 വർഷത്തെ വാർഷിക പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് എസ് സി ഗ്രാമസഭ സംഘടിപ്പിച്ചു.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 12,30,000 രൂപ 6 പ്രോജക്റ്റുകൾ പ്രകാരം മുഴുവൻ തുകയും ചിലവഴിക്കുവാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ കൂടാതെ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കൽ , കരിയർ ഗൈഡൻസ് , പി എസ് സി കോച്ചിംഗ് , കലാ പരിശീലനം, കിണർ നിർമ്മാണം എന്നി പദ്ധതികൾ കൂടി നടപ്പിലാക്കണമെന്ന് ഗ്രാമസഭ നിർദ്ദേശം വെച്ചു.കൂടുതൽ എസ് സി സ്ത്രീകളെ തൊഴിൽ മുഖത്ത് എത്തിക്കുന്നതിന് നാനോ സംരംഭങ്ങൾ ആരംഭിക്കുവാനും എസ് സി ഗ്രാമസഭ ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ എസ് സി പ്രമോട്ടർമാർക്ക് പകരം പുതിയ പ്രമോട്ടർമാരെ നിയമിക്കാൻ ആവശ്യമായ സഹായം ചെയ്യണമെന്ന് യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസറിനന്റെ അധ്യക്ഷതയിൽ ഗ്രാമസഭ പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി ഷാഹുൽ ഹമീദ് കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ വാസു പുതിയ പറമ്പത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് അനില്‍ , മുന്‍ മെമ്പര്‍മാരായ ഭാസ്കരന്‍, വാസു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.