Latest News From Kannur

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമര്‍ദ്ദനം

0

തിരുവനന്തപുരം: ശാസ്തമംഗലത്ത് മോഷണ കുറ്റം ആരോപിച്ച് ബ്യൂട്ടി പാര്‍ലര്‍ ഉടമ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ചെരുപ്പു ഊരിയും മറ്റും ബ്യൂട്ടിപാര്‍ലര്‍ ഉടമ മരുതന്‍കുഴി സ്വദേശിനിയായ യുവതിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ബ്യൂട്ടിപാര്‍ലര്‍ അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ബാങ്കില്‍ എത്തിയതാണ് താന്‍ എന്നാണ് യുവതി പിങ്ക് പൊലീസിന് നല്‍കിയ മൊഴി. ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ നിന്നപ്പോള്‍ വള മോഷ്ടിച്ചു എന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മോഷ്ടിക്കാന്‍ എത്തിയതാണല്ലേ എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെരുപ്പ് ഊരിയും മറ്റും മര്‍ദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. അതിനിടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴിയാത്രക്കാര്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മര്‍ദ്ദനം. തുടക്കത്തില്‍ ആരും തടയാന്‍ ശ്രമിച്ചില്ല. കുറച്ചുനേരം കഴിഞ്ഞാണ് നാട്ടുകാര്‍ ഇടപെട്ടത്.

Leave A Reply

Your email address will not be published.