Latest News From Kannur

മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍; കേസ് അട്ടിമറിക്കുന്നു എന്ന നടിയുടെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി

0

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത ബുധനാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിയത്.

കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും, അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി ഹര്‍ജി മാറ്റിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍, നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ നടി ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു.കേസില്‍ ധൃതിപിടിച്ച് കുറ്റപത്രം നല്‍കുന്നത് തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.