Latest News From Kannur

ഇത് കൊറിയൻ മണി ഹെയ്സ്റ്റ്; വൈറലായി ട്രെയിലർ

0

ലോകത്ത് ഏറ്റവും ആരാധകരുള്ള സീരീസുകളിൽ ഒന്നാണ് മണി ഹെയ്സ്റ്റ്. നെറ്റിഫ്ളിക്സിൽ എപ്പോഴും ട്രെൻഡിങ് ലിസ്റ്റിലാണ് ഈ ഷോ. ഇപ്പോൾ മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘മണി ഹെയ്സ്റ്റ്: കൊറിയ – ജോയിന്റ് എക്കണോമി ഏരിയ’ എന്നു പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെ തന്നെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

കൊറിയയുടെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും അതില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു വന്‍കൊള്ളയാണ് പ്രമേയം. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലെ തന്നെ ഹിറ്റ് സീരിസായ സ്ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർക്ക് ഹേ- സൂവും മണി ഹെയ്സ്റ്റ് കൊറിയൻ പതിപ്പിൽ ഉണ്ടാകും.

മണി ഹെയ്സ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്കുകൾക്ക് പകരം ഹാഹോ മാസ്കുകളാണ് കൊറിയൻ സീരിസിൽ ഉണ്ടാകുക. കിം ഹോങ് സൺ ആണ്  കൊറിയൻ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂൺ 24 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

ലോക മൊട്ടാകെ തരം​ഗം തീർത്ത സ്പാനിഷ് സീരീസാണ് മണി ഹെയ്‌സ്റ്റ്. അല്‍വാരോ മോര്‍ട്ടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സീരീസ് അഞ്ച് സീസണുകളായാണ് പുറത്തിറങ്ങിയത്. സ്‌പെയിനിലെ ആന്റിന എന്ന ടെലിവിഷന്‍ ചാനലിലാണ് മണി ഹെയ്സ്റ്റ് ആദ്യം റിലീസ് ചെയ്തത്. പിന്നീട് നെറ്റ്ഫ്ളിക്സ് ഏറ്റെടുക്കുകയായിരുന്നു. അഞ്ച് സീസണുള്ള സീരീസിന് ആരാധകർ ഏറെയാണ്.

 

Leave A Reply

Your email address will not be published.