Latest News From Kannur

യാത്രയ്ക്കിടെ എന്‍ജിന്‍ നിലച്ചു, എയര്‍ ഇന്ത്യാ വിമാനത്തിനു തകരാറ്, തിരിച്ചിറക്കി

0

ന്യൂഡല്‍ഹി:  മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്കു തിരിച്ച എയര്‍ ഇന്ത്യാ വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് നിലയ്ക്കുകയായിരുന്നു.

എ 320 നിയോപ്ലെയിന്‍ ആണ് തകരാറിലായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് അയച്ചു.

സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വേഷണം തുടങ്ങി. രാവിലെ 9.43നാണ് ഛത്രപതി ശിവാജി വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. ഉടന്‍ തന്നെ എന്‍ജിനുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിലച്ചതായി പൈലറ്റുമാര്‍ കണ്ടെത്തി. 10.10ന് വിമാനം മുംബൈയില്‍ തന്നെ തിരിച്ചിറക്കി.

Leave A Reply

Your email address will not be published.