Latest News From Kannur

ഫലമെല്ലാം നെഗറ്റീവ്; നിപയിൽ ആശ്വാസകരമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി

0

 

പത്തനംതിട്ട: നിപയിൽ ആശ്വാസകരമായ സാഹചര്യമാണ് നിലവിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകൾ് എല്ലാം നെഗറ്റീവാണ്. അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എൻ്ഐവിയിൽ നിന്നുള്ള സംഘം എത്തി ആദ്യ സാമ്പിളുകൾ ശേഖരിച്ചുവെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമപ്രവർ്ത്തകരോട് പറഞ്ഞു.

സമ്പർക്കപ്പട്ടികയിലെ അതീവ അപകടസാധ്യതയുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന് വാർഡിലാണ്. കണ്ടെയ്്ൻമെന്റ്‌സോൺ് വരുന്ന എല്ലാ വാർഡുകളിലും ഹൗസ് ടു ഹൗസ് സർവ്വേ പൂർത്തിയായി. അസ്വഭാവികമായ മരണങ്ങളോ പനിയോ ഒന്നും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നത് ആശ്വാസ്യകരമാണ്.

94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇവർക്കാർക്കും സമ്പർ്ക്കപട്ടികയുമായി ബന്ധമില്ല. ആരുടെയും ആരോഗ്യസ്ഥിതിയും മോശമല്ല. കോവിഡിന്റെയും നിപയുടെയും പരിശോധനകൾ ഇവരുടെ സാമ്പിളുകളിൽ നടത്തുന്നുണ്ട്. കണ്ടെയ്‌ന്മെന്റ് സോണിനുള്ളിൽ മൊബൈൽ ലാബുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്.

ആരോഗ്യവകുപ്പ് ആരംഭിച്ച സിറോ സർവ്വേ സെപ്തംബർ അനസാനത്തോടെ പൂർത്തിയാകും. സ്‌കൂൾ് തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ അതിനുശേഷം ആലോചിച്ചാകും തീരുമാനിക്കുകയെന്നും മന്ത്രി അറിയിച്ചു.

 

 

 

Leave A Reply

Your email address will not be published.