Latest News From Kannur

‘ആത്മഹത്യയെന്ന് വരുത്തി തീർക്കാനാണ് ഞരമ്പ് മുറിച്ചത്’; ഒറ്റപ്പാലം കൊലയിൽ പ്രതികൾ കുറ്റം സമ്മതിച്ചു

0

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിർ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിന്നാലെ ഖദീജയ്‌ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സ്വർണ്ണം കൈക്കലാക്കാനാണ് ഇവർ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് ഖദീജയുടെ കൈ ഞരന്പുകൾ മുറിച്ചത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജയും മകനും ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

Leave A Reply

Your email address will not be published.