Latest News From Kannur

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോൾ ഉൾപ്പെട്ട കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

0

കൊച്ചി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നടി ലീന മരിയ പോളിന് പിന്നാലെ നാല് പേർ കൂടി അറസ്റ്റിൽ. ലീന മരിയ പോളിനെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു ലീന മരിയ പോളിന്റെ അറസ്റ്റ്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.

ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദർ സിങ്ങിന്റെ ഭാര്യയെ കബളിപ്പിച്ചാണ് സംഘം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്ന ശിവേന്ദർ സിങ്ങിനെയും സഹോദരൻ മൽവീന്ദർ മോഹൻ സിങ്ങിനെയും പുറത്തിറക്കാൻ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖറുടെ പങ്കാളിയായിരുന്നു ലീന മരിയ പോൾ. സുകേഷ് ഉപയോഗിച്ച ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇ ഡി ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്നും 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസിലും ഇരുവരും അറസ്റ്റിലായിരുന്നു.

Leave A Reply

Your email address will not be published.