Latest News From Kannur

ഡ്രൈഡേയ്ക്ക് വിതരണം ചെയ്യാൻ കരുതിവെച്ചത് 2,460 ലിറ്റർ കള്ള്; ഷാപ്പ് കോൺട്രാക്ടറുടെ വാടകവീട്ടിൽ എക്‌സൈസ് റെയ്ഡ്

0

 

എറണാകുളം: ഷാപ്പ് കോൺട്രാക്ടറുടെ പെരുമ്പാവൂരിലെ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2,460 ലിറ്റർ കള്ള് എക്‌സൈസ് സംഘം പിടികൂടി. 71 കന്നാസുകളിലും ഒൻപത് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന കള്ളാണ് കണ്ടെത്തിയത്. ഡ്രൈഡേയായ ഒന്നാം തീയതി വില്പന നടത്തുവാനാണ് ഇതുപോലെ കള്ള് അനധികൃതമായി സൂക്ഷിച്ചതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കോൺട്രാക്ടർ ചേരാനല്ലൂർ സ്വദേശി സേവ്യറിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻറ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അബ്കാരി നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. പിടികൂടിയതിൽ വ്യാജ കള്ളുണ്ടോ എന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തമാകൂവെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.