Latest News From Kannur

അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

0

 

 

 

കൊല്ലം: അഴീക്കൽ ഹാർബറിന് ഒര് നോട്ടിക്കൽ മൈൽ അകലെ രാവിലെ പത്തരയോടെ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ട് നാല് മരണം.
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് മുങ്ങിയത്. അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്.

പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വലയിൽ കുടുങ്ങി വള്ളം മറിയുകയായിരുന്നെന്നാണ് കോസ്റ്റൽ പൊലീസ് പറയുന്നത്.

 

Leave A Reply

Your email address will not be published.