Latest News From Kannur

കെഎസ്ആർടിസി പെൻഷൻ സ്‌കീം തയ്യാറാക്കുന്നതിൽ ഗതാഗത സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

0

 

ന്യൂഡൽഹി: കെഎസ്ആർടിസി പെൻഷൻ സ്‌കീം തയ്യാറാക്കുന്നതിൽ ഗതാഗത സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
എട്ട് ആഴ്ച്ചയ്ക്കുള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷനായി പരിഗണിക്കുന്നതിനാണ് കെഎസ്ആർടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കീം തയ്യാറാക്കാൻ നേരത്തെ സുപ്രീം കോടതി കെഎസ്ആർടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും സ്‌കീം തയ്യാറാക്കാത്തതിനാൽ ആണ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്. പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചിരുന്നു. വിവിധ ഡിപ്പോകളുമായി ആശയവിനിമയം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

 

Leave A Reply

Your email address will not be published.