കുന്നോത്തുപറമ്പ് :
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന പി.ഗംഗാധരൻ മാസ്റ്റരുടെ പത്തൊൻപതാം ചരമദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കുന്നോത്തുപറമ്പ് സഹകരണ ആശുപത്രി പ്രസിഡണ്ട്, കൊളവല്ലൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ച പി. ഗംഗാധരൻ മാസ്റ്റർ കുന്നോത്തുപറമ്പ് മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടു നിന്ന നേതാവായിരുന്നുവെന്ന് അനുസ്മരണ യോഗത്തിന് നേതൃത്വം നൽകിയ വി. സുരേന്ദ്രൻ മാസ്റ്റർ അനുസ്മരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, കെ. രമേശൻ മാസ്റ്റർ, സി. പുരുഷുമസ്റ്റർ, കെ. പി. കുമാരൻ, മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ. സി, അനിത വി. എൻ, കെ. കെ. സനൂബ്, തുടങ്ങിയവർ പ്രസംഗിച്ചു.