മാഹി : കേരള നിയമസഭ സ്പീക്കർ അഡ്വ: എ. എൻ. ഷംസീർ മുഖ്യ രക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് മാഹി, പി. എ. അനിൽ കുമാർ നിർവഹിച്ചു. മയ്യഴിയിലെ കായിക സംസ്കാരത്തിന്നു മാഹി സ്പ്പോർട്സ് ക്ലബ്ബിൻ്റെ പങ്ക് നിസ്തുലമാണ് എന്ന് മയ്യഴി നാൽപ്പത്തി രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു കൊണ്ട് മയ്യഴി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പി. എ. അനിൽകുമാർ അഭിപ്രായപ്പെട്ടു
. ബാബൂട്ടി മാഹി രചനയും സംവിധാനവും ആലാപനവും നടത്തിയ നാൽപ്പത്തി രണ്ടാമത് ടൂർണ്ണമെൻ്റ് പ്രചരണ ഗാനത്തിൻ്റെ പ്രകാശനവും ടൂർണ്ണമെൻ്റ് സഹ രക്ഷാധികാരി അഡ്വ: ടി. അശോക് കുമാർ നിർവ്വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post