മാഹി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സസ്യ പുഷ്‌പ പ്രദർശനത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുന്നു. ഗൃഹാലങ്കാരത്തോട്ടങ്ങൾ,
തെങ്ങിൻതോപ്പുകൾ,
മട്ടുപ്പാവ് കൃഷി,
വാഴത്തോപ്പുകൾ,
പച്ചക്കറിത്തോട്ടം എന്നിവ പൊതുവായും പാചക മത്സരം, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്,
പുഷ്പാലങ്കാരം എന്നവ സ്ത്രീകകൾക്കായുമാണ് നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ കൃഷി വകുപ്പ് ഓഫീസിൽ ഡിസംബർ 12 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻത്തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം മുതലായവയുടെ പരിശോധന ഡിസംബർ 15 ന് നടക്കും. പാചക മത്സരം 16 ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്, പുഷ്‌പാലങ്കാരം എന്നീ മത്സരങ്ങൾ 25 ന് ഫ്ലവർ ഷോ ഗ്രൗണ്ടിൽ വെച്ചും നടക്കുമെന്ന് കൃഷി കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.