മാഹി : ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം വാർഷികം മാഹി ഹോക്കി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
ആഘോഷിച്ചു.വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ അഞ്ച് സൈഡ് ഹോക്കി മത്സരം നടത്തി. ഫുട്ബാളിന്റെ ഈറ്റിലമായ മാഹിയിൽ ഹോക്കിക്ക് പുതിയ മാനം നൽകുവാനുള്ള തീവ്ര ശ്രെമത്തിലാണ് മാഹി ഹോക്കി ക്ലബ് ‘ 2018 ആരഭിച്ച ഹോക്കി ക്ലബ്ബിൽ നിന്നും മികച്ച ഒരുപ്പിടി നാഷണൽ യൂണിവേഴ്സിറ്റി താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പുതുചേരി നാഷണൽ താരങ്ങൾ ആയ തേജൽ, അനുനന്ദു അലോക് കേരള താരം അഭിനദ് യൂണിവേഴ്സിറ്റി താരങ്ങൾ ആയ ജിനോഷ്, ശർഫാൻ, ഷാമിൽ ധീരജ് എന്നിവർ മാഹി ഹോക്കി ക്ലബ്ബിന്റെ സംഭവനയാണ്.
ദുബായ് യു ടിഎസ് സി കപ്പിൽ 2സ്ഥാനം നേടാനും ഈ ടീമിന് സാധിച്ചിട്ടുണ്ട്.
മുൻ യൂണിവേഴ്സിറ്റി താരങ്ങൾ ആയ റഫ്‌നിദ്, റാഷിദ്, ഫാമസ്, മുഹമ്മദ് കാതിം ഒപ്പം ക്ലബ് സെക്രട്ടറി കുടിയായ ശരൺ മാസ്റ്റർ എന്നിവരാണ് ടീമിന്റെ പരിശീലകർ. ക്ലബ്ബിന്റെ പ്രസിഡന്റ് അഡ്വക്കേറ്റ് അശോക് കുമാർ.
നാഷണൽ ഗെയിം കുടിയായ ഹോക്കിയെ മുൻനിരയിൽ എത്തിക്കുവാൻ മുഴുവൻ ജനങ്ങളും സഹകരിക്കണം എന്ന് ശരൺ മാസ്റ്റർ അഭ്യർത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.