തലശ്ശേരി മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം: ഗതാഗത നിയന്ത്രണം (പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ ദേശീയപാത അടച്ചിടും)
മയ്യഴി : തലശ്ശേരി മാഹി ബൈപ്പാസ് സിഗ്നലിൽ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിർമ്മാണവും എൻഎച്ച്-66 റോഡിന്റെ പുനർനിർമ്മാണവും നടക്കുന്നതിനാൽ, പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ (എംസിഡബ്ല്യു) ദേശീയപാത (എൻഎച്ച് 66) ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അടച്ചിടും.
കണ്ണൂർ ഭാഗത്തുനിന്ന് മെയിൻ കാരിയേജ്‌വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹി ഭാഗത്തേക്ക് പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ട് യാത്ര തുടരണം.
മാഹിയിൽ നിന്ന് ചൊക്ലിയിലേക്കും തിരിച്ചുമുള്ള റോഡ് ജോലികൾ നടക്കുന്ന സമയത്ത് താൽക്കാലികമായി അടച്ചിടും. ബ്രാഞ്ച് റോഡിൽ നിന്ന് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സർവീസ് റോഡുകളും മുന്നിലുള്ള അണ്ടർപാസുകളും യാത്രയ്ക്കായി ഉപയോഗിക്കേണ്ടതാണ്. ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബൈപ്പാസിലെ അടിപ്പാത നിർമ്മാണം ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം