Latest News From Kannur

ആത്മീയതിൽ നിന്നകലുമ്പോൾ അരാജകത്വം വളരും. മണ്ഡലകാലം നമ്മുടെ കുട്ടികളിൽ ആത്മീയഅവബോധം സൃഷ്ടിക്കാനുതകണമെന്ന് സ്വാമിനി ശബരിചിന്മയ്

0

ന്യൂമാഹി :
ആത്മീയതിൽ നിന്നകലുമ്പോൾ അരാജകത്വം വളരും. മണ്ഡലകാലം നമ്മുടെ കുട്ടികളിൽ ആത്മീയഅവബോധം സൃഷ്ടിക്കാനുതകണമെന്ന് എറണാകുളം നിത്യനികേതന ആശ്രമത്തിലെ സ്വാമിനി ശബരിചിന്മയ്.
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു സ്വാമിനി.
ക്ഷേത്ര സെക്രട്ടറി പി. കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര പ്രസിഡണ്ട് ടി. പി. ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.
ക്ഷേത്ര നവീകരണത്തിന് വേണ്ടി ആരംഭിച്ച സമ്മാനപദ്ധതിയുടെ ആദ്യകാർഡ് വിശിഷ്ട വ്യക്തിയിൽ നിന്നും മാങ്ങോട്ടും കാവ് പ്രസിഡണ്ട് ഒ. വി. സുഭാഷ് ഏറ്റുവാങ്ങി.
ക്ഷേത്ര വായനശാല പ്രസിഡണ്ട് സി. വി. രാജൻ പെരിങ്ങാടി, രാജീവൻ കണ്ടോത്ത്, ടി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.