മാഹി : പ്രമുഖ യുക്തിചിന്തകൻ ഹരിഹരൻ മാസ്റ്റരുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ ശാസ്ത്ര വിഷയങ്ങളിൽ മികവ് പുലർത്തിയ പത്ത് വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു.
മാസ്റ്റരുടെ സഹധർമ്മിണി ശ്രീലത ടീച്ചർ ഏർപ്പെടുത്തിയ വർഷംതോറുമുള്ള എൻഡോവ്മെന്റ് ഡോ:എ.ടി. കോവൂർ ട്രസ്റ്റാണ് വിതരണം ചെയ്തത്. പ്രധാന അദ്ധ്യാപകൻ അജിത് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. സോമസുന്ദരൻ സംസാരിച്ചു. ശ്രീകുമാർ ഭാനു, ജ്യോതിഷ് പത്മനാഭൻ ,
എൻ. രാജീവൻ, ശ്രീലത ടീച്ചർ, ഹരിദാസൻ, ശിവഗംഗ, ശ്രീജ ഭാനു, സുരേഷ് മാസ്റ്റർ, അനുരാജ്, സംബന്ധിച്ചു. മിനി തോമസ് സ്വാഗതവും, ഷറീന ടീച്ചർ നന്ദിയും പറഞ്ഞു
ചിത്രവിവരണം: എൻഡോവ്മെന്റ് ജേതാക്കൾ എ.ടി. കോവൂർ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം.