മാഹി : കവിയും ഗാന രചയിതാവും മയ്യഴിയിലെ മുൻ മലയാള ഭാഷാധ്യാപകനുമായ മുരളി വാണിമേൽ രചിച്ച ‘ഭൂമിവാതുക്കൽ പി.ഒ ‘ ഓർമ്മ പുസ്തകം നവംബർ ഒന്നിനു മലയാള ദിനത്തിൽ പ്രകാശനം ചെയ്യും.
വടകര വാണിമേലിലെ ഭൂമി വാതുക്കൽ എൽ.പി.സ്കൂൾ മദ്രസ്സ അങ്കണത്തിൽ നടക്കുന്ന മലയാള ദിനാചരണവും പുസ്തക പ്രകാശനവും പരിപാടി കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം മുൻ അധ്യക്ഷൻ ഡോ : പി. കേളു ഉദ്ഘാടനം ചെയ്യും. കുഞ്ഞിക്കണ്ണൻ വാണിമൽ അധ്യക്ഷനാവും. പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ
മധു ശങ്കർ മീനാക്ഷി പുസ്തകം പ്രകാശനം ചെയ്യും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ കലൈമാമണി ചാലക്കര പുരുഷു പുസ്തകം ഏറ്റുവാങ്ങും.
എം. മുസ്തഫ പുസ്തകം പരിചയപ്പെടുത്തും
ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് ചടങ്ങിൽ മുഖ്യഭാഷണം നടത്തും.
 
			