സ്വര്‍ണവിലയില്‍ വലിയ കുറവ്. 1400 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.എന്നാലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിലയില്‍ സംഭവിച്ച വലിയ കുതിച്ചു ചാട്ടം പരിശോധിക്കുമ്ബോള്‍ ഇന്നത്തെ വില കുറവ് വിപണിക്ക് ഉണര്‍വ് നല്‍കില്ല. ഇനിയും വില കുറഞ്ഞാല്‍ മാത്രമേ വിപണി സജീവമാകൂ.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 97630 രൂപയാണ്. 10800 രൂപയാണ് ഈ മാസം മൂന്നാഴ്ച തികയും മുമ്ബ് വര്‍ധിച്ചത്. ഇത്രയും വലിയ വര്‍ധന ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചു. ഇതുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 97360 രൂപയാണ്. ഇവിടെ നിന്നാണ് 1400 രൂപ കുറഞ്ഞിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഒരു പവന് 95960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയിലെത്തി. മുമ്ബ് 22 കാരറ്റിന് ഈടാക്കിയിരുന്ന വിലയാണ് ഇപ്പോള്‍ 18 കാരറ്റിന്. ഒരു ഗ്രാമിന് ഇന്ന് 140 രൂപ കുറഞ്ഞ് 9865 രൂപയിലെത്തി. 14 കാരറ്റിന് 7685 രൂപയും 9 കാരറ്റിന് 4970 രൂപയുമാണ് വില. വെള്ളിയുടെ ഗ്രാം വില 194 രൂപയിലെത്തി. ഇന്ന് രണ്ട് രൂപ കുറയുകയാണ് ചെയ്തിരിക്കുന്നത്.
50 പവന്‍ വാങ്ങിയവര്‍ 10 പവനിലേക്ക്
സ്വര്‍ണം ആഭരണമായി വാങ്ങുന്ന അളവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. നേരത്തെ വിവാഹത്തിന് 50 പവന്‍ വരെ വാങ്ങിയവര്‍ ഇപ്പോള്‍ 10 പവനിലേക്ക് കുറച്ചിട്ടുണ്ട്. പത്ത് പവന്‍ സ്വര്‍ണത്തിന് 10 ലക്ഷം രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്ബോഴാണിത്. ആഭരണം വാങ്ങുന്നത് നഷ്ടമാണെന്നും പകരം കോയിനും ബാറും വാങ്ങുന്നതാണ് നല്ലതുമെന്നും വിലയിരുത്തുന്നവരുണ്ട്.
ആഭരണത്തിന് പണിക്കലി ഇനത്തില്‍ വലിയൊരു സംഖ്യ ചെലവ് വരും. എന്നാല്‍ ഗോള്‍ഡ് ഇടിഫ്, സ്വര്‍ണ ബോണ്ടുകള്‍ എന്നിവയ്ക്ക് പണിക്കൂലി ചെലവ് ഇല്ല. വില്‍ക്കുമ്ബോള്‍ മാര്‍ക്കറ്റ് വില കിട്ടുകയും ചെയ്യും. ആഭരണങ്ങള്‍ വില്‍ക്കുമ്ബോള്‍ മാര്‍ക്കറ്റ് വില കിട്ടുകയില്ല. തേയ്മാനമായി ചെറിയ സ്വര്‍ണം നഷ്ടമാകും. കൂടാതെ വാങ്ങുന്ന വേളയില്‍ നല്‍കിയ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നഷ്ടമാകും.
സ്വര്‍ണവില കുറയും എന്ന പ്രവചനം വിശ്വസിക്കാമോ
വരുന്ന കുറച്ചു മാസങ്ങള്‍ കൂടി സ്വര്‍ണവില ഉയര്‍രുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2026 രണ്ടാം പാദത്തില്‍ സ്വര്‍ണവില കുറയുമെന്നും പറയപ്പെടുന്നു. ഇതെല്ലാം നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള പ്രവചനങ്ങളാണ്. ഭാവിയില്‍ എന്താണ് വിപണിയില്‍ സംഭവിക്കുക എന്ന് കൃത്യമായി പ്രവചിക്കാന്‍ പറ്റില്ല എന്നതാണ് പുതിയ സാഹചര്യം. ഓരോ ദിവസവും പുതിയ പ്രതിസന്ധികളാണ് വിപണി നേരിടുന്നത്.
നിക്ഷേപ സൗഹൃദ അന്തരീക്ഷം വന്നാല്‍ മാത്രമാണ് സ്വര്‍ണവില കുറയുക. അതിന് സംഘര്‍ഷങ്ങള്‍ ഒഴിയണം, വ്യാപാര പോര് നിലയ്ക്കണം, പലിശ നിരക്കുകള്‍ കുറയുന്നത് അവസാനിക്കണം. ഇതൊന്നും ഒരിക്കലും വേഗത്തില്‍ സംഭവിക്കില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില വലിയ തോതില്‍ കുറയുമെന്ന് കരുതാനും സാധിക്കില്ല. നേരിയ ഏറ്റക്കുറച്ചിലുകള്‍