Latest News From Kannur

അടുത്ത തീര്‍ത്ഥാടന കാലത്തെ മേൽശാന്തി നറുക്കെടുപ്പ്:- പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം. ജി. മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

0

പത്തനംതിട്ട : ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാം മാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്.

അടുത്ത ഒരു വര്‍ഷം ശബരിമലയില്‍ പുറപ്പെടാ ശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്

ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരില്‍ നിന്നാണ് ശബരിമലയിലെ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്.

മുട്ടത്തൂര്‍ മഠം ആയിരതെങ്ങ് എം ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇദ്ദേഹം.

പന്തളം കൊട്ടാരത്തില്‍ നിന്നുള്ള മൈഥിലി കെ. വര്‍മ്മയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നിര്‍വഹിച്ചത്. ഹൈക്കോടതി നിരീക്ഷകന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്

 

Leave A Reply

Your email address will not be published.