ന്യൂമാഹി : അപകട ഭീഷണിയായി തുടരുന്ന മാഹി പാലത്തെ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലശ്ശേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നൽകി:
മാഹിപ്പാലം പോലീസ് എയ്ഡ് പോസ്റ്റിന് പരിസരം നിൽക്കുന്ന വൻ മരം ഇന്ന് ജനങ്ങൾക്ക് ഭീഷണിയായി തുടരുന്നു. ഈ മരത്തിന്റെ ചുവടെയാണ് ബസ്റ്റോപ്പും അനേകം ചെറു വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇതിൻറെ ചുവട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഗ്ലാസ് ഈ മരച്ചില്ലകൾ പൊട്ടിവീണത് മൂലം പൊളിയുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നും ഈ മരം മുറിച്ചുമാറ്റി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി തുടരുന്നത് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ ടാക്സി മോട്ടോർ CITU സംസ്ഥാന കൗൺസിൽ അംഗം എ.കെ. സിദ്ധിക്ക് അഡ്വക്കേറ്റ് അശോക് കുമാർ മുഖാന്തരം കോടതിയിൽ കേസ്സ് നൽകിയത്.