Latest News From Kannur

പാൽവിൽപനക്കാരിയുടെ മാല മോഷ്‌ടിച്ചു; പാലക്കാട് SDPI പ്രവർത്തകൻ പിടിയിൽ

0

മാല മോഷണ കേസിൽ പാലക്കാട് തേങ്കുറിശിയിൽ എസ് ഡി പി ഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പൊലീസിന്‍റെ പിടിയിലായത്. തേൻകുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഒരു പവൻ മാലയാണ് ഷാജഹാൻ കവർന്നത്. ഈ മാസം പത്തിനാണ് സംഭവമുണ്ടായത്. അഞ്ച് വർഷത്തോളം എസ്ഡിപിഐ കൊടുവായൂർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഷാജഹാൻ.
പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തിയാണ് ഇയാൾ മാല കവർന്നത്. മാല നഷ്ടമായതോടെ വയോധിക പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ഇയാൾ ഏറെക്കാലം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.