സുൽത്താൻബത്തേരി : വയനാടിന്റെ പ്രകൃതിയെ ക്യാൻവാസിൽ പകർത്തി രണ്ട് ദിവസം നീണ്ടുനിന്ന ദേശീയ ചിത്രകലാ ക്യാമ്പ് സമാപിച്ചു. വ്യത്യസ്ത സംസ്കാരവും നിറങ്ങളും വിവിധ രചന ശൈലിയും കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. തപസ്യ ആർട്ട് ഡയറക്ടർ എം. ജയപ്രകാശിന്റെ അധ്യക്ഷതയിൽ കർണാടക ശില്പകല അക്കാദമി ചെയർമാൻ എം.സി രമേശ് ഉദ്ഘാടനം ചെയ്തു. കർണാടക ചിത്രകല പരിഷത്ത് മുൻ ഡയറക്ടറും പ്രിൻസിപ്പലുമായ പ്രൊഫസർ തേജേന്ദ്ര സിംഗ് ,അഹൂജ ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാംഗ്ലൂർ ചെയർമാൻ സുനിൽ അഹൂജ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കലാരത്ന ദേവീപ്രസാദ്, ഷഫീഖ് പുനത്തിൽ, സുധീർ കേഡിയ, ഡോക്ടർ ജയലക്ഷ്മി, ഹരിത, ഇന്ദ്രജ, പ്രതിഭ, അതിഥി വാരത്തൂർ, ശരത്കുമാർ , ചന്തൻ ധവാൻ, ജീവ.പി, ശങ്കർ.എൻ., തലൈവൻ, ദർശന, ബിജുസൻ, ഡോക്ടർ രമേശ്, ടി.എം സജീവൻ, ബമീഷ്.എ.കെ, കെ.മഗ്ദലേന സംഗീത, ജിൻഡോ .വി .ജെ , ഫോറിൻഡോ ദീപ്തി, ജോഗി പിള്ളത്താന, മോഹൻകുമാർ എന്നീ ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ക്യൂറേറ്റർ അജന്ത ദാസ് സ്വാഗതവും കലാരത്ന ദേവി പ്രസാദ്, ഷെഫീഖ് പുനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിജുസൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post