Latest News From Kannur

രാഷ്ട്രീയ സ്വയംസേവക സംഘം വടകര സംഘ ജില്ല* അഴിയൂർ മണ്ഡലത്തിൻ്റെ വിജയദശമി ആഘോഷം നടന്നു.

0

അഴിയൂർ : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വടകര സംഘജില്ലയിലെ അഴിയൂർ മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ  വിജയദശമി പഥസഞ്ചലനവുംപൊതുപരിപാടിയും നടന്നു.

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച പഥസഞ്ചലനം അഴിയൂർ ചുങ്കം വഴി അഴിയൂർ ഹൈസ്കൂൾ പരിസരത്തെ ഗ്രൗണ്ടിൽ പൊതുപരിപാടിയോടെ സമാപിച്ചു.

സമൂഹത്തിന്റെ വിവിധ കോണിൽ നിന്നുമുള്ള നിരവധി അനുഭാവികളുടെയും അമ്മമാരുടെയും പ്രകടമായ സാനിധ്യത്താൽ പരിപാടി ശ്രദ്ധേയമായി.

സംഘടനാ കാര്യക്രമത്തിന്റെ ഭാഗമായി

സ്വയംസേവകരുടെ ശാരീരിക് പ്രദർശനവും നടന്നു.

CSI ചോമ്പാല ക്രിസ്ത്യൻ മുള്ളർ ചർച്ച് വികാരി ശ്രീ ഡോ: ഷെറി ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം വടകര ഖണ്ഡ് സഹകാര്യവാഹക് എസ്. അർജുൻ കൃഷ്ണൻ വിജയദശമി സന്ദേശം നൽകി. കേസരി വാരികയുടെ പ്രചാരമാസ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടന കർമ്മം വേദിയിൽ വച്ച് അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം മേൽശാന്തി അനിശാന്തിക്ക് രശീതി നൽകിക്കൊണ്ട് ഖണ്ഡ് സഹ കാര്യവാഹ് അർജുൻ കൃഷ്ണൻ നിർവഹിച്ചു.

മണ്ഡൽ കാര്യവാഹ് മിഥുൻലാൽ സ്വാഗതവും മണ്ഡൽ ബൗദ്ധിക് പ്രമുഖ് രത്നേഷ് കൃത്ജ്ഞതയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.