Latest News From Kannur

ആർ എസ് എസ് വിജയദശമി ആഘോഷിച്ചു.

0

മാഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്ദി വർഷത്തിൽ ഏറ്റെടുത്തിട്ടുള്ളത് പഞ്ചപരിവർത്തനമെന്ന മഹത്തയ ആശയം സമൂഹത്തിൽ പ്രായോഗികമാക്കുകയെന്നതാണ്. നിരവധി പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രവർത്തനവികാസം മുൻനിർത്തി കേരളത്തെ ഉത്തര- ദക്ഷിണ പ്രാന്തങ്ങളായി ഇപ്പോൾ വേർതിരിച്ചിട്ടുള്ളും ശ്രദ്ധേയമാണെന്ന് സംഘത്തിൻ്റ കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ. ശ്രീനിവാസൻ പറഞ്ഞു. പള്ളൂരിൽ മാഹിമണ്ഡലം വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പദസഞ്ചലനം പള്ളൂർ പോലീസ് സ്റ്റേഷൻ, ഇരട്ട പിലാക്കുൽ നടവയൽ റോഡ് വഴി ഈസ്റ്റ് പള്ളൂരിലെ ശിവജിനഗറിൽ സമാപിച്ചു.

ഒക്ടോബർ മാസത്തിൽ കേരളത്തിൽ നടത്തുന്ന കേസരി വാരികയുടെ മാഹി മണ്ഡലത്തിലെ പ്രചാര പ്രവർത്തനം വി.കെ രാമദാസനെ വരിക്കാരനായി ചേർത്ത് സി.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
1942 മുതൽ 1964 വരെ എന്ന സംഘത്തിൻ്റെ കേരളത്തിലെ  ചരിത്ര പുസ്തകം പി.കെ. സതീഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.

തുടർന്ന് സ്വയംസേവകരുടെ വ്യായാമ് യോഗ്, നിയുദ്ധ, യോഗാസനം തുടങ്ങിയ ശാരീരിക് പ്രദർശനം നടന്നു. കാഞ്ഞരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര കമ്മിറ്റി സിക്രട്ടറി പി.കെ. സതീശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ ശ്രീനിവാസൻ മുഖ്യഭാഷണം നടത്തി മാഹി മണ്ഡൽ കാര്യവാഹ് ഇ. അജേഷ് പരിചയ ഭാഷണം നടത്തി.

Leave A Reply

Your email address will not be published.