Latest News From Kannur

ചെറിയ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗജന്യം; പ്രഖ്യാപനവുമായി ആര്‍ബിഐ

0

അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി സൗജന്യ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കും. മിനിമം ബാലന്‍സ് ഇല്ലാതെ തന്നെ ബി.എസ്.ബി.ഡി.എ. അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങളുടെ കൂട്ടത്തിലേക്ക് ഡിജിറ്റല്‍ ബാങ്കിംഗ് (മൊബൈല്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ്) സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.

എന്താണ് ബി.എസ്.ബി.ഡി.എ. അഥവാ അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്?

സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നോ-ഫ്രില്‍സ്’ അക്കൗണ്ടുകളാണ് ബി.എസ്.ബി.ഡി.എ. എന്നറിയപ്പെടുന്നത്. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഇലക്ട്രോണിക് പേയ്മെന്റ് ചാനലുകളിലൂടെയുള്ള ഫണ്ട് ക്രെഡിറ്റ്, ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ചെക്കുകള്‍ നിക്ഷേപിക്കുക/കളക്ട് ചെയ്യുക എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഒരു ബി.എസ്.ബി.ഡി.എ. അക്കൗണ്ട് സൗജന്യമായി നല്‍കുന്നുണ്ട്.

മറ്റ് പ്രധാന വിവരങ്ങള്‍:

മറ്റ് സേവിംഗ്‌സ് അക്കൗണ്ട്:
ഒരു ബി.എസ്.ബി.ഡി.എ. അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടാകാന്‍ പാടില്ല. ഉണ്ടെങ്കില്‍, ബി.എസ്.ബി.ഡി.എ. അക്കൗണ്ട് തുറന്ന് 30 ദിവസത്തിനകം അത് ക്ലോസ് ചെയ്യേണ്ടതുണ്ട്.

Leave A Reply

Your email address will not be published.