Latest News From Kannur

ലോകസമാധാനത്തിനായി ലഡാക്കിൽ വൃക്ഷത്തെ നട്ടു

0

മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയെർസ് ദേ മായെയുടെ വ്യത്യസ്ഥ ങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട് അംഗങ്ങൾ ലഡാക്കിലെത്തി. കാറിലും ബൈക്കുകളിലുമായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉമ്ലിങ്ങ് ലെ റോഡും, ആകാശ വിസ്മയക്കാഴ്ച്ചയുടെ ഇടമായ ഹാങ്ങ്ലെയും ലോകത്തിലെ നെറുകെയിലുള്ള മനോഹരമായ പാങ്ങ്ഗോങ്ങ് തടാകവും ഇന്ത്യൻ സൈന്യത്തിൻ്റെ യുദ്ധസ്മാരകങ്ങളും ബുദ്ധവിഹാരകേന്ദ്രങ്ങളും മറ്റു ഒട്ടനവധി പ്രധാന ഇടങ്ങളും സന്ദർശിച്ച് മടങ്ങി.

ശാരീരിക ക്ഷമതയും മാനസീക ഉല്ലാസവും എന്ന കാഴ്ചപ്പാടാണ് മയ്യഴി കെവലിയേർസ് സൈക്കിൾ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.. ഒപ്പം സാഹസികമായ വിനോദങ്ങൾ അടങ്ങിയ യാത്രകളും അത്തരം കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കുന്നു.

കെവലിയേർസ് ദെ മായേയുടെ സജീവ സാനിദ്ധ്യമായ ഡോ.അടിയേരി വിജേഷിൻ്റെ നിരവധിയായ ഹിമാലയൻ യാത്രകളും കഴിഞ്ഞ മാസം നടത്തിയ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയതും അഭിനന്ദനാർഹവും സാഹസിക പ്രേമികൾക്ക് പ്രചോദനവുമായിരുന്നു.
ലോകസമാധാനവും മതനിരപേക്ഷതയും രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് കലാപത്തിൻ്റെ കാർമേഘം കൊണ്ട് കലുഷിതമായ ലഡാക്കിൻ്റെ തലസ്ഥാനമായ ലേ യിൽ വൃക്ഷത്തൈ നട്ടു.

സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.ടി. അശോക് കുമാർ വൃക്ഷത്തൈ നട്ട ചടങ്ങിൽ കിളിമഞ്ചാരോ പർവ്വതാരോഹകൻ ഡോ.വിജേഷ് അടിയേരി, ശ്രീകുമാർ ഭാനു, അനൂപ് കുമാർ പി.ടി.കെ, സൂരജ് കെട്ടിനകത്ത്, ഹർഷാദ് ഇടവന, സുധാകരൻ അയനാട്ട്, വികാസ് എ. ടി. എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.