മാഹി : ഗാന്ധിജയന്തി ദിനത്തിൽ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. മാഹി സ്റ്റാച്യു ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് ഹാരാർപ്പണം നടത്തി.തുടർന്ന് നടന്ന സ്മൃതി സംഗമം കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി കെ രാജേന്ദ്രകുമാർ,കെ വി കൃപേഷ്, കെ പ്രശോഭ്,എൻ മോഹനൻ, ടി പി ഷൈജിത്ത്,കെഎം പവിത്രൻ എന്നിവർ സംസാരിച്ചു