നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൂജാ അവധി ദിനങ്ങൾ നീട്ടിയതിനാൽ കേന്ദ്രഭരണ പ്രദേശമായ മാഹി ഉൾപ്പെടെ പുതുച്ചേരിയിലെ എല്ലാ പ്രദേശങ്ങളിലും നാളെ പൊതു അവധിയായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്കും അവധിയായിരിക്കും പകരം ഒക്ടോബർ 25 ശനി.പ്രവൃത്തി ദിവസമായിരിക്കുമെന്ന് പുതുച്ചേരി ലെഫ്: ഗവർണറുടെ ഉത്തരവു പ്രകാരം ഗവ.അണ്ടർ സെക്രട്ടറി എം.വി.ഹിരൺ അറിയിച്ചു.