മാഹി : ശ്രീഹരീശ്വര ക്ഷേത്രം മുണ്ടോക്ക്, മാഹി വിജയദശമി സമുചിതമായി ആഘോഷിച്ചു.
നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ആദ്യാക്ഷരം നുകരാൻ ക്ഷേത്രസന്നിധിയിൽ എത്തി. ക്ഷേത്രം മേൽശാന്തി മണിലാൽ മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങളും പൂജാകർമ്മങ്ങളിൽ പങ്കുകൊള്ളുകയും ദേവി സ്തുതികൾ ആലപിക്കുകയും ചെയ്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ പി അശോക് ,ജനറൽ സെക്രട്ടറി ഉത്തമരാജ് മാഹി ,വൈസ് പ്രസിഡൻറ് ആനന്ദ് സി എച്ച് ഇ, ട്രഷറർ അജിത്ത് കുമാർ കേളോത്ത്
മറ്റ് ഭാരവാഹികളായിട്ടുള്ള സുനിത്ത്,ആദർശ് കാഞ്ചന, ബീന തുടങ്ങിയവർ നേതൃത്വം നൽകി.