ന്യൂദൽഹി : ആർഎസ്എസ് ശതാബ്ദി ഭാഗമായി പുറത്തിറക്കുന്ന പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പ്രകാശനം ചെയ്യതു. ന്യൂദൽഹിയിലെ ഡോ. അംബേദ്‌കർ ഇൻ്റർനാഷണൽ സെന്ററിൽ രാവിലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി. സ്റ്റാമ്പിന്റെയും നാണയത്തിന്റെയും പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു.
രാഷ്ട്രത്തിന് ആർഎസ്എസ് നല് കിയ സംഭാവനകൾ എടുത്തു കാണിക്കു ന്നതാണ് പ്രത്യേകം രൂപകൽപന ചെയ്ത തപാൽ സ്റ്റാമ്പ്.
ആർഎസ്എസ് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന വേളയിലാണ് കേന്ദ്ര സർക്കാർ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാഷ്ട്രത്തോടായുള്ള അഭിസംബോധനയിലും മൻ കി ബാത്ത് 126-ാം പതിപ്പിലും പ്രധാനമന്ത്രി ആർഎസ്എസ് ശതാബ്ദി പ്രത്യേകം പരാമർശിച്ചിരുന്നു.
ആർഎസ്എസ് ശതാബ്ദിയാഘോഷ പരിപാടികൾക്കു രാജ്യമൊട്ടാകെ നാളെ വിജയദശമിയിൽ തുടക്കം. നാളെ നാഗ്‌പൂരിൽ മുൻ രാഷ്ട്രപതി രാംനാ ഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരി പാടിയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രസംഗിക്കും.
കേരളത്തിൽ 1622 കേന്ദ്രങ്ങളിലാണ് വിജയദശമി പരിപാടികൾ നടക്കുക. 1423 കേന്ദ്രങ്ങളിൽ പൂർണ ഗണവേഷധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തിൽ 792 പരിപാടികളും 613 പഥസഞ്ചലനങ്ങളുമുണ്ട്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഉത്തര കേരള പ്രാന്തത്തിൽ 830 പരിപാടികളും 810 കേന്ദ്രങ്ങളിൽ പൊതുസഞ്ചാരങ്ങളും.