പാനൂർ:
രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാനൂർ ടൗണിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, വി സുരേന്ദ്രൻ മാസ്റ്റർ, ജില്ല സെക്രട്ടറിമാരായ കെ പി സാജു, സന്തോഷ് കണ്ണം വെള്ളി, ജവഹർ ബാലമഞ്ച് സംസ്ഥാന കോഡിനേറ്റർ സി വി എ ജലീൽ, കെ രമേശൻ, ഡി കെ ടി എഫ് ജില്ല പ്രസിഡണ്ട് വളളിൽ നാരായണൻ, ടി കെ അശോകൻ, കെ പി വിജീഷ്, ഇ സജീവൻ, കെ അശോകൻ, കെ ഭാസ്ക്കരൻ, കെ പി കുമാരൻ ,മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷീന ഭാസ്ക്കരൻ,നിഷിതചന്ദ്രൻ,നിഷ നെല്യാട്ട് ടി ടി രാജൻ മാസ്റ്റ, പ്രീത അശോക്,, തുടങ്ങിയവർ നേതൃത്വം നൽകി