Latest News From Kannur

ശാസ്ത്ര നാടകോത്സവം : ടീം എക്സലിന് മൂന്നാം സ്ഥാനം

0

പുതുച്ചേരിയിൽ നടന്ന സംസ്ഥാനതല ശാസ്ത്ര നാടകോത്സവത്തിൽ
മാഹി എക്സൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഭാരതപ്പെരുമ എന്ന നാടകമാണ് മൂന്നാം സ്ഥാനം നേടിയത്.
എട്ടാം തരത്തിലെ പാർവണ പി. മികച്ച നടിയായി തിരത്തെടുത്തു. ആനന്ദ് കുമാർ രചനയും, എക്സൽ പബ്ലിക്ക് സ്ക്കൂളിലെ മലയാള അധ്യാപകൻ വേണുദാസ് മൊകേരി സംവിധാനവും കലഅധ്യാപകനായ രാഗേഷ് പുന്നോൽ കലാ സംവിധാനവും നിർവഹിച്ചു.
ശാസ്ത്ര പുരോഗതിയിൽ ഭാരതം കൈവരിച്ച നേട്ടങ്ങളെ ഭാവസാന്ദ്രമായി അവതരിപ്പിച്ച ഭാരതപ്പെരുമ എന്ന നാടകം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി

Leave A Reply

Your email address will not be published.