Latest News From Kannur

ഓണോത്സവം: ഓണാഘോഷവും കുടുംബസംഗമവും നടത്തി

0

പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി വിവിധ കലാകായിക പരിപാടികൾ നടന്നു. ഓണോത്സവത്തിൽ ഓണപ്പാട്ടുകൾ, തിരുവാതിര, കൈകൊട്ടികളി, സിനിമാറ്റിക്ക്, യോഗ ഡാൻസ്, കരോക്കെ ഗാനമേള,വൺമാൻ ഷോ, നാടൻപ്പാട്ട്എന്നിവയും നടന്നും. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത്, അലി അക്ബർ ഹാഷിം, ഷീബ ശിവദാസ്, വിനഷ് മോണി, ശ്രീധരൻ മാസ്റ്റർ, എം.എ.കൃഷ്ണൻ എന്നവർ ഭദ്രദീപം കൊളുത്തി അഘോഷത്തിന് തുടക്കം കുറിച്ചു. രമേശ് പറമ്പത്ത് എം എൽ എ മുഖ്യാഥിതിയായെത്തി.എം.ഹരീന്ദ്രൻ, പി.സി.ദിവാനന്ദൻ,
കെ.കെ.രാജീവ്, എ.സി.എച്ച് അലി, സജിത്ത് നാരായണൻ, ബി.ബാലപ്രദീപ്, അനിൽ വിലങ്ങലിൽ, സോമൻ പന്തക്കൽ, പി.ടി.സി.ശോഭ, കെ.ഇ.സുലോചന സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും / വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ഉപഹാരം നൽകി. ഓണസദ്യയും ഉണ്ടായിരിന്നു.

Leave A Reply

Your email address will not be published.