കണ്ണൂർ : കണ്ണൂർ ജില്ലാ അസോസിയേഷൻ സംഘടിപ്പിക്കുന്ന 67-ാ മത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച തുടക്കമാകും.
രാവിലെ 9 മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസ്സോസിയേഷൻ സെക്രട്ടറി സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ കെ പി മോഹനൻ എം എല്‍ എ ഉത്ഘാടനം നിർവഹിക്കും.
കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ട് പി ശശീന്ദ്രൻ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിക്കും. ഫോക്ലോർ അക്കാദമി സെക്രട്ടറി എ. വി. അജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.
രജിസ്റ്റേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കും. ശനിയാഴ്ച സബ് ജൂനിയർ & സീനിയർ മത്സരവും 28 ന് ജൂനിയർ മത്സരവുമാണ് നടക്കുക. ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ശിവദാസൻ എം പി ഉത്ഘാടനം ചെയ്യും.