മാഹി : മാഹി റെയിൽവെ സ്റ്റേഷനിൽ വരുന്നതിന് പെർമിറ്റില്ലെന്ന് കാണിച്ച് പുതുച്ചേരി സർക്കാർ – സഹകരണ ബസ്സുകളെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞതിന് വീണ്ടും സംഘർഷത്തിനിടയാക്കി. ഇതേത്തുടർന്ന്മാഹി അതിർത്തിയിൽ കേരള റജിസ്ട്രേഷൻ ഓട്ടോകളെ മാഹി പെർമിറ്റ് ഇല്ലാത്തതിൻ്റെ പേരിൽ മാഹിയിലേക്ക് പ്രവേശിക്കുന്നത് മാഹി ആർ.ടി.ഒ. തടഞ്ഞു. പ്രദേശത്ത് ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ സംഘർഷാവസ്ഥ നിലനിന്നു.
റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരേയും, സ്കൂൾ ബസ്സുകളുമടക്കം ഇരുചക്ര വാഹനങ്ങൾ വരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികൾ കേരള അതിർത്തിയിൽ തടഞ്ഞുവെച്ചു. ഇത് ഇരു വിഭാഗം ജനങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും, സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
മാഹി – ചോമ്പാൽ പൊലീസ്എത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ തിങ്കളാഴ്ച വൈ:3 മണിക്ക് മാഹി ഗവ: ഹൗസിൽ കേരള-മാഹി ആർ.ടി.ഒ മാർ, പൊലീസ് ഓഫീസർമാർ, ബസ്സ് – ഓട്ടോ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേരുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.