ഉത്സവ രാവുകൾക്ക് മാഹി ഒരുങ്ങി : മാഹി സെൻ്റ് തെരേസാ ബസലിക്കയിലെ തിരുനാൾ മഹോത്സവത്തിന് ഒക്ടോ. 5 ന് കൊടിയേറും
മാഹി : മലബാറിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി ബസലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ 5 ന് കൊടിയേറുമെന്ന് ബസലിക്ക റെക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. 5 ന് രാവിലെ 11.30 ന് റെക്ടർ ഫാ: സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ കൊടിയേറ്റും – തുടർന്ന് 12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വികാരി പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവും – തീർഥാടകർക്ക് തിരുസ്വരൂപത്തിൽ പൂമാലകൾ അർപ്പിക്കുവാനും, മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. വൈകിട്ട് 6ന് ഡോ.ജെറോം ചിങ്ങന്തറയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും, നൊവേനയും ഉണ്ടാകും. 18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും – 14, 15 തീയ്യതികളിലാണ് പ്രധാന തിരുനാൾ ആഘോഷം.
6 ന് തിങ്കളാഴ്ച്ച ഫാ.സനൽ ലോറൻസ്, 7 ന് ചൊവ്വാഴ്ച്ച ഫാ. ജോസഫ് കൊട്ടിയത്ത്, 8 ന് ബുധനാഴ്ച്ച ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ, 9 ന് കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ.അംബ്രോസ് പുത്തൻ വീട്ടിൽ, ’10 ന് വെള്ളിയാഴ്ച്ച ഫാ.ഡേവിഡ് സഹായ രാജ് എസ്, 11 ന് ഫാ.ആൻസിൽ പീറ്റർ, 12 ന് ഞായറാഴ്ച്ച കണ്ണുർ രൂപത മെത്രാൻ റവ.ഡോ.അലക്സ് വടക്കുംതല, 13 ന് തിങ്കളാഴ്ച്ച ഫാ.ജോൺസൺ അവരേവ എന്നിവരുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും,
14 ന് ചൊവ്വാഴ്ച്ചയും, 15 ന് ബുധനാഴ്ച്ചയും തിരുനാൾ ആഘോഷത്തിൻ്റെ പ്രധാന ദിവസങ്ങളാണ്. 14 ന് തിരുനാൾ ജാഗര ദിനത്തിൽ രാവിലെ 7നും 9നും ഫാ.വിമൽ ഫ്രാൻസിസ് ദിവ്യബലി അർപ്പിക്കും. വൈകിട്ട് 5.30 ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ റവ.മോൺ – ജെൻസൺ പുത്തൻ വീട്ടിൽ ദിവ്യബലി അർപ്പിക്കും – രാത്രി അലങ്കരിച്ച തേരിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം. _ 15 ന് ബുധാനാഴ്ച്ച തിരുനാൾ ദിനത്തിൽ പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ഭക്തരുടെ നേർച്ചയായ ശയന പ്രദക്ഷിണം. രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത റവ.ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകുന്നേരം 5 ന് മേരി മാത കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും.

16 ന് രാവിലെ 6 ന് റവ.ഡോ.ആൻറണി പിൻ്റോ കൊങ്കിണി ഭാഷയിൽ ദിവ്യബലി അർപ്പിക്കും. 17 ന് വെള്ളിയാഴ്ച്ച ഫാ. വിക്ടർ മെൻഡോൺസ, 18 ന് ഫാ.ബെന്നി മണപ്പാട്ട്, 19 ന് ഞായറാഴ്ച്ച ഫാ.സൈമൺ പീറ്റർ, ഫാ.ജോസഫ് അനിൽ, തലശ്ശേരി അതിരൂപത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ദിവ്യബലി അർപ്പിക്കും. വൈകുന്നേരം 6 ന് സീറോ മലബാർ റീത്തിൽ ഫാ.ജോസ് യേശുദാസ് ദിവ്യബലി അർപ്പിക്കും – 20 ന് തിങ്കളാഴ്ച്ച ഫാ.ലിബിൻ ജോസഫ് കോളരിക്കൽ, ഫാ. ജെർലിൻ ജോർജ്, ഫാ.അജിത്ത് ആൻ്റണി ഫെർണാണ്ടസ് എന്നിവരും 21 ന് ചൊവ്വാഴ്ച്ച ഫാ.ജിയോലിൻ എടേഴത്ത്, 22 ന് സമാപന ദിവസം രാവിലെ 9 ന് റവ.ഫാ.ബിബിൻ ബെനറ്റ് എന്നിവരും ദിവ്യബലി അർപ്പിക്കും. തുടർന്ന് 10 30 ന് കണ്ണൂർ രൂപത സഹായ മെത്രാൻ മോസ്റ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമ്മികത്വത്തിലും ദിവ്യബലി നടക്കും
തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാഹി കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുർബാന നിയോഗം നൽകുന്നതിനും, അടിമ വെക്കുന്നതിനും, നേർച്ചകൾ സമർപ്പിക്കുന്നതിനും, കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യമുണ്ടായിരിക്കും. തിരുനാൾ ആഘോഷത്തിന് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ട്, സഹവികാരിമാരായ ഫാ.ബിനോയി അബ്രഹാം, ഫാ.ബിബിൻ ബെനറ്റ്, പാരിഷ് കൗൺസിൽ, തിരുനാൾ ആഘോഷക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. ബസലിക്കയിൽ പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പൽ വെഞ്ചരിപ്പ് സമർപ്പണം ഈ മാസം 28 ന് ഞായറാഴ്ച്ച രാവിലെ 9 ന് കോഴിക്കോട് അതിരൂപത മെത്രപ്പോലീത്ത റവ. ഡോ.വർഗീസ് ചക്കാലക്കലിൻ്റെ കാർമ്മികത്വത്തിൽ നടക്കുമെന്ന് ബസലിക്ക റെക്ടർ പത്ര സമ്മേളനത്തിൽ അറിയിച്ചു. – അന്ന് രാവിലെ 9 ന് ബിഷപ്പിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും.
റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്, ബെറ്റി ഫെർണ്ണാണ്ടസ്, ഫാ.ബിബിൻ ബെന്നറ്റ്, കെ.ഇ.നിക്സൺ, ആൻ്റണി റോമി, ജോൺസൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.