പാനൂർ : കൂത്തുപറമ്പ് സമര പോരാളി , മൂന്ന് പതിറ്റാണ്ടുകാലം യുവത്വത്തിന് ആവേശം നൽകി സഹന ജീവിതം നയിച്ച പുതുക്കുടി പുഷ്പൻ്റെ ഒന്നാം രക്ത സാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ചു കെകെ രാജീവൻ പഠന കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ പാനൂരിൽ സഹനസൂര്യൻ സ്മൃതി സദസ്സ് നടന്നു. ബസ്റ്റാൻ്റിൽ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് എൻഎൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെകെ സുധീർ കുമാർ അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെഇ കുഞ്ഞബ്ദുള്ള, എംപി ബൈജു, എൻ അനൂപ് എന്നിവർ സംസാരിച്ചു. എ രാഘവൻ സ്വാഗതം പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.