കതിരൂർ :
പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധി മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയാഘോഷത്തിൻ്റെ ഭാഗമായി, സ്വാതന്ത്ര്യ സമരചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ എന്ന വിഷയത്തിൽ ക്വിസ് മത്സരവും അനുമോദന സദസ്സും നടത്തും.
യു.പി , എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരം ഒക്ടോബർ 2 ന് വ്യാഴാഴ്ച 2.30 ന് നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9388201642 എന്ന വോട്സ്പ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാം.
എം.ടെക് പരീക്ഷയിൽ ഉന്നതവിജയം നേടിയ പൊന്ന്യം കുണ്ടു ചിറയിലെ കെ.കെ.അർച്ചിതയെ ചടങ്ങിൽ അനുമോദിക്കും.