പാനൂർ :
ചൊക്ളി നിടുമ്പ്രം സ്വദേശിനിയും തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ടി. അണിമ രചിച്ച കൊട്ടിയൂർ പുരാവൃത്തവും വർത്തമാനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം കോളേജ് സെമിനാർ ഹാളിൽ നടന്നു.
ചരിത്ര ഗവേഷകൻ ഡോ. എം ജി ശശിഭൂഷൻ പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി. എം. ആനന്ദകുമാർ അധ്യക്ഷത വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ് കുമാർ പുസ്തക പരിചയം നടത്തി. ഡോ. എം. രാജീവ് കുമാർ, ഡോ. വി.എസ്. ചിത്ര, ഡോ.ആർ.ഐ. ആശ എന്നിവർ പ്രസംഗിച്ചു. ഡോ. ടി. അണിമ മറുമൊഴി പറഞ്ഞു .ഡോ. അജിത്ത് ജി കൃഷ്ണ സ്വാഗതവും അയ്യപ്പദാസ് നന്ദിയും പറഞ്ഞു.