ഒളവിലം : രാമകൃഷ്ണ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-സേവനം നൽകുന്ന പദ്ധതി (LK DIGI HUB RKHS) ഉദ്ഘാടനം ചെയ്തു. കൈറ്റ് കണ്ണൂർ മാസ്റ്റർ ട്രെയിനർ കെ.ജലീൽ മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്. കറൻ്റ് ബിൽ -വീട്ട് നികുതി അടയക്കുക, ജനന-മരണ- വിവാഹ രജിസ്ട്രേഷൻ,പെൻഷൻ അപേക്ഷ, കെ സ്മാർട്ട് സേവനങ്ങൾ എന്നിവ സൗജന്യമായി നൽകുന്നതാണ് പരിപാടി.രാവിലെ നടന്ന ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രധാന അദ്ധ്യാപകൻ ദീപക് തയ്യിൽ നിർവ്വഹിച്ചു. ബി.സുജിത്ത്,പി.എം ശുഭ,സി.പി റംഷീദ എന്നിവർ സംസാരിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേകം ക്ലാസും നൽകി.