മാഹി : ആരോഗ്യമുള്ള വനിത കുടുംബത്തിന്റെ കരുത്ത്. ആരോഗ്യമുള്ള സ്ത്രീ-ശക്തമായ കുടുംബം – എന്ന ആശയത്തെ അടിസ്ഥാനമാക്കി ദേശീയ- സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന സ്ത്രീകൾക്കായി ഒരുക്കിയ മെഗാ ആരോഗ്യ മേള പള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. റീജനൽ അഡിമിനിസ്ട്രെറ്റർ ഡി. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡയറക്ടർ ഡോക്ടർ എ.പി.ഇസ്ഹാക്ക് സ്വാഗതവും പള്ളൂർ കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോക്ടർസി.എച്ച്. രാജീവൻ നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: മാഹി എംഎൽഎ. മേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു