പാറാട് :
പാനൂർ സബ് ജില്ലാ സീനിയർ വിഭാഗം വോളി ബോൾ മത്സരത്തിൽ പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ ടീംജേതാക്കളായി.
കല്ലിക്കണ്ടി എൻ.എ.എം കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പി.കെ എം കടവത്തൂർ ഹയർ സെക്കന്ററി സ്കൂൾ ടീമിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോൽപിച്ചാണ് ഫായിസ് ക്യാപ്റ്റനായ പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി ടീം വിജയിച്ചത്. സ്റ്റാഫ് കൗൺസിൽ വിജയിച്ച ടീമംഗങ്ങളെ അനുമോദിച്ചു.