പാനൂർ :
കരിയാട് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി . പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ കെ.പി. മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കരിയാട് കൃഷി ഓഫീസർ പി.വി .ഫൗസിയ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റെ ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി. മുതിർന്ന കർഷകനായ ഗോവിന്ദൻ കിള്ളൻ്റെവിട, വി.കെ . മജീദ്, എൻ.കെ . സുരേന്ദ്രൻ, കുയ്യാൻ ഉഷ, ശ്രീധരൻ വൈദ്യർ, പി.കെ . രാജീവൻ, എൻ.കെ . രവി, കെ.കെ . അശോകൻ, ശ്രീജേഷ് പുതുകുളങ്ങര, പി.എം . ഫെറോന എന്നിവരെ ചടങ്ങിൽ വച്ച് എം.എൽ. എ ആദിരിച്ചു .
കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കയ്പ്പാട് നെൽകൃഷി ഞാറ് നടിൽ ഉദ്ഘാടനവും നടന്നു.
ടി.കെ. ഹനീഫ, എ.എം രാജേഷ്, എം.ടി.കെ . ബാബു, എൻ.എ. കരീം, ടി.കെ ഹമീദ്, കെ.പി . ചന്ദ്രൻ, അൻവർ കക്കാട്ട്, രാജൻ ശബരി, വിനു കരിയാട്, കെ.കെ. ശങ്കരൻ, നാസർ ബംഗളത്ത്, കെ. ദിനേശൻ, വി.പി. രാജൻ, വി.കെ . ശോഭന, എ.ജി സുജ തുടങ്ങിയവർ സംസാരിച്ചു. കല്യാശ്ശേരിയിലെ പ്രസിദ്ധമായ കയ്പ്പാട് നെൽകൃഷി മാതൃകയാക്കിയാണ് കർമ്മസേന അംഗങ്ങൾ നെൽകൃഷി നടീൽ നടത്തുന്നത്.